| 
  
   വിശുദ്ധ കുര്‍ബ്ബാന സമയം

    ഞായര്‍ രാവിലെ 8 ന്

        ഓഹരി Rs.200

       സന്ധ്യാ പ്രാര്‍ത്ഥന
      വൈകീട്ട്‌ 7.30 ന്‌

വാര്‍ത്തകള്‍

ഈസ്റ്റര്‍ ആശംസകള്‍

പെരുന്നാള്‍ നവംബര്‍ 10, 11, 12 തിയ്യതികളില്‍

പെരുന്നാള്‍ ഓഹരി Rs. 150

കൂടുതല്‍


             ചാപ്പല്‍ വികാരി.
  സഖറിയ ആലുക്കല്‍ റബാന്‍

ആമൂഖം

പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവ
(നീതിമാന്റെ ഓര്‍മ അനുഗ്രഹത്തിനായിരിക്കും, സദു. വാ. 10:7 )

                                                                                            
                                                                            യേശുക്രിസ്തുവിന്റെ ശിഷ്യന്മാരില്‍ തലവനായ പരിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തില്‍ ഭാഗ്യമോടെ വാണരുളുന്ന പിതാവാണ് പരിശുദ്ധ ബാവ. മലങ്കര സഭാ സമാധാനത്തിനായി ഭാരത സന്ദര്‍ശനം നടത്തിയപ്പോള്‍ 1932 -ല്‍ ഓമല്ലൂര്‍ മഞ്ഞണിക്കരയില്‍വച്ച് കാലം ചെയ്തു. ഭാരതത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഏക അന്ത്യോഖ്യാ പാത്രിയര്‍ക്കീസാണു പരിശുദ്ധ ബാവ. ജീവിച്ചിരിക്കുമ്പോള്‍തന്നെ ഒരു വിശുദ്ധനെന്നു ജനങ്ങള്‍ വിശ്വസിച്ച പിതാവിന്റെ കബറിടം ഇന്നു ലക്ഷകണക്കിന് വിശ്വാസികളുടെ അഭയകേന്ദ്രമാണ്. പരിശുദ്ധന്റെ ഓര്‍മപെരുന്നാളിനോടനുബന്ധിച്ചു നടത്തപ്പെടുന്ന കാല്‍നട തീര്‍ഥയാത്ര എഷ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കാല്‍നട തീര്‍ഥാടനമായി അറിയപ്പെടുന്നു. ജാതി മത ഭേദമന്യേ പതിനായിരക്കണക്കിനു വിശ്വാസികള്‍ ഇതില്‍ പങ്കുകൊള്ളുന്നു. പരിശുദ്ധ ബാവയെ മദ്ധ്യസ്ഥനായി സ്വീകരിച്ചിട്ടുള്ള ഏലിയാസ് എന്ന് പേരുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായിട്ടുണ്ട്, ഇതില്‍ അധികം പേരും സന്താന ഭാഗ്യത്തിനുവേണ്ടി പരിശുദ്ധ ബാവയുടെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട മാതാപിതാക്കള്‍ക്കു ജനിച്ച മക്കളാണ്. മലങ്കര സഭയില്‍ പരിശുദ്ധ ബാവയുടെ നാമത്തില്‍ അനേകം സ്ഥാപനങ്ങളുണ്ട്. മൂന്ന് പതിറ്റാണ്ടു മുന്‍പ് മേയ്ക്കാട് ഗ്രാമത്തില്‍ ആരംഭിച്ച ആത്മീയ സ്ഥാപനമാണ്‌ മാര്‍ ഇഗ്നാത്തിയോസ് ചാപ്പല്‍. ആരംഭകാലം മുതല്‍തന്നെ ഈ ദേശത്തിന്റെ മധ്യസ്ഥനായി നാനാ ജാതിമതസ്ഥരായ ജനങ്ങള്‍ പരിശുദ്ധ ബാവായെ അംഗീകരിക്കുകയും അഭയപ്പെടുകയും ചെയ്തുവരുന്നു. പരിശുദ്ധന്‍മാര്‍ക്കു ജാതിയില്ലാത്തതുപോലെ ജാതിഭേദം കൂടാതെ ഈ ദേശവാസികള്‍ ഈ ചാപ്പലിനെ സ്നേഹിക്കുകയും ഇവിടെ വന്നു പ്രാര്‍ഥിച്ചു പരിശുദ്ധന്റെ മധ്യസ്ഥതയാല്‍ ദൈവത്തില്‍ നിന്ന് ശാന്തിയും സമാധാനവും പ്രാപിക്കുന്നു. വര്‍ഷംതോറും നവംബര്‍ മാസം രണ്ടാമത്തെ ഞായറാഴ്ച നടത്തപ്പെടുന്ന പെരുന്നാള്‍ ഈ ദേശത്തിന്റെ ഉത്സവം പോലെ എല്ലാ ജനങ്ങളും ചേര്‍ന്ന് ആഘോഷിക്കുന്നു. യാതൊരു ജാതിഭേത ചിന്തയും കൂടാതെ ആരാധനയിലും സദ്യയിലും ആയിരങ്ങള്‍ സംബന്ധിച്ച് ആത്മനിര്‍വൃതി പ്രാപിച്ചു വരുന്നു. പെരുന്നാള്‍ വരുമാനത്തില്‍നിന്ന് ഒരു നിശ്ചിത സംഖ്യ എല്ലാവര്‍ഷവും സാധു സംരക്ഷണത്തിന് വിനയോഗിച്ചു വരുന്നു.

                                                                                    ചാപ്പല്‍ വികാരി.
                                                                            സഖറിയ ആലുക്കല്‍ റമ്പാന്‍