മോര്‍ ഇഗ്നേഷ്യസ് സണ്‍ഡേ സ്കൂള്‍ , മേയ്ക്കാട്
2006 വര്‍ഷത്തിലെ ചാപ്പലിന്റെ പെരുന്നാളിനോടനുബന്ധിച്ചു അഭിവന്ദ്യനായ (അഭി) ഏലിയാസ് മാര്‍ അത്താനസിയോസ് തിരുമേനി എഴുന്നള്ളി വരികയും, വി. കുര്‍ബാനമദ്ധ്യേ പ്രസംഗത്തോടനുബന്ധിച്ചു ചാപ്പലില്‍ ഒരു സണ്‍ഡേ സ്കൂള്‍, ആരംഭിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. അതിന്‍ പ്രകാരം 2007 ജനുവരി 1 -ആം തിയതി, MJSSA യുടെ ആലുവ ഡിസ്ട്രിക്റ്റ് ഇന്‍സ്പെക്ടര്‍ ശ്രീ. ഇട്ടൂപ്പ് മാത്യു സാറിന്റെ അദ്ധ്യക്ഷതയില്‍ പരിസരവാസികളായ ഇടവകാംഗങ്ങളുടെ ഒരു യോഗം കൂടുകയും ചെയ്തു. സണ്‍ഡേ സ്കൂളിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 2007 ജനുവരി മാസം 6 -ആം തിയതി ശനിയാഴ്ച വി.കുര്‍ബാനാന്തരം നടത്തുന്നതിനും തീരുമാനിച്ചു. 2007 ജനുവരി 6 -ആം തിയതി ഇടവക വികാരി റവ. ഫാ. വര്‍ഗീസ് അറയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ ഉദ്ഘാടനയോഗം കൂടുകയും MJSSA യുടെ ആലുവ ഡിസ്ട്രിക്റ്റ് ചീഫ് ഇന്‍സ്പെക്ടര്‍ ശ്രീ. എം. മാത്യു ആലുക്കല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു.
അധ്യാപകര്‍
ശ്രീ. എ . പി. ഏലിയാസ് (ഹെഡ് മാസ്റ്റര്‍ )
ശ്രീ. പി. എം. ഏലിയാസ് (അസി. ഹെഡ് മാസ്റ്റര്‍ )
നൈജി ഏലിയാസ്
എല്‍ദോ അബ്രഹാം
ബേസില്‍ മത്തായി
പി. വി. ഏലിയാസ്
ശ്രീമതി. ലതി സാലു, റാഹേല്‍ ഏലിയാസ്, സോണി സോഡി, ഷൈബി സാലു, ലില്ലി ഏലിയാസ്.
ക്ലാസ്സുകള്‍
ആരംഭവര്‍ഷത്തില്‍ 1മുതല്‍ 4 ക്ലാസ്സുകള്‍ വരെയും പിന്നീടുള്ള വര്‍ഷങ്ങളില്‍ ഓരോ ക്ലാസുകള്‍ വീതം വര്‍ദ്ധിപ്പിച്ച് പ്ലസ് ടൂ വരെ ഉയര്‍ത്തുവാന്‍ ദൈവനാമത്തില്‍ പ്രത്യാശിക്കുന്നു.