| 
  
   വിശുദ്ധ കുര്‍ബ്ബാന സമയം

    ഞായര്‍ രാവിലെ 8 ന്

        ഓഹരി Rs.200

       സന്ധ്യാ പ്രാര്‍ത്ഥന
      വൈകീട്ട്‌ 7.30 ന്‌

വാര്‍ത്തകള്‍

ഈസ്റ്റര്‍ ആശംസകള്‍

പെരുന്നാള്‍ നവംബര്‍ 10, 11, 12 തിയ്യതികളില്‍

പെരുന്നാള്‍ ഓഹരി Rs. 150

കൂടുതല്‍


             ചാപ്പല്‍ വികാരി.
  സഖറിയ ആലുക്കല്‍ റബാന്‍

തിരുശേഷിപ്പു സ്ഥാപനം

മേയ്ക്കാട് മോര്‍ ഇഗ്നാത്തിയോസ് ചാപ്പലില്‍ പരിശുദ്ധ ഏലിയാസ് ത്രിതീയന്‍ പാത്രിയാര്‍ക്കീസു ബാവയുടെ ഓര്‍മ പെരുന്നാളും പരിശുദ്ധ ബാവയുടെ തിരുശേഷിപ്പു സ്ഥാപനവും ശ്രേഷ്ഠ കാതോലിക ബസ്സേലിയോസ് തോമസ്‌ പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തിലും അഭിവന്ദ്യരായ പിതാക്കന്‍മാരുടെ സഹകരണത്തിലും 2011 നവംബര്‍ 11,12,13 എന്നീ തിയ്യതികളില്‍ നടത്തപ്പെടുന്നു. 12 -ആം തിയതി 6 P.M നു മേയ്ക്കാട് സെന്റ്‌.മേരീസ് പള്ളിയില്‍ നിന്ന് അനേകം വാഹനങ്ങളുടെ അകമ്പടിയോടുകൂടി കൊണ്ടുവരുന്ന തിരുശേഷിപ്പിനു ചാപ്പലില്‍ ഗംഭീര സ്വീകരണം നല്‍കുന്നതാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടോളം കാലമായി പരിശുദ്ധ ബാവയെ ഈ ദേശത്തിന്റെ മധ്യസ്ഥനായി ദേശവാസികള്‍ അംഗീകരിക്കുന്നു. ലോകത്തില്‍ ജീവിച്ചിരുന്നപ്പോള്‍ ലോകത്തേക്കാള്‍ ദൈവത്തെ സ്നേഹിക്കുകയും ദൈവത്തെപ്രതി ത്യാഗം സഹിക്കുകയും ചെയ്ത പുണ്യവാനായ ബാവയുടെ മധ്യസ്ഥത ദൈവമുമ്പാകെ വളരെ വിലപ്പെട്ടതാണ്‌. പരിശുധന്മാര്‍ക്കു ജാതിയോ മതമോ ഇല്ല, വിശ്വാസത്തോടെ തങ്ങളുടെ മാധ്യസ്ഥതയില്‍ അഭയപ്പെടുന്നവര്‍ക്ക് വേണ്ടി അവര്‍ പ്രാര്‍ഥിക്കുകയും ദൈവം അവരുടെ പ്രാര്‍ത്ഥനയാല്‍ അനേകരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. നീതിമാന്റെ പ്രാര്‍ത്ഥന അനുഗ്രഹിക്കപ്പെട്ടത്‌ , പ്രവാചകനെ സ്വീകരിക്കുന്നവര്‍ക്ക് പ്രവാചകന്റെ പ്രതിഫലം കിട്ടും എന്നുള്ള വേദവാക്യങ്ങള്‍ അനുസരിച്ചു കൊണ്ട് ഈ ദേശവാസികള്‍ പരിശുദ്ധ ബാവയുടെ തിരുശേഷിപ്പിനെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.ഏലിയാവിന്റെ പുതപ്പില്‍ നിന്നും (2: രാജാ; 2:14), വിശുദ്ധ പത്രോസിന്റെ റൂമാലില്‍ നിന്നും ഉത്തരീയത്തില്‍ നിന്നും (അ.പ്രവര്‍ത്തി; 19:12) എലീശായുടെ അസ്ഥികളില്‍ നിന്നും (2 രാജാ; 13:21), അത്ഭുതങ്ങള്‍ പുറപ്പെടുവിച്ച ദൈവം പരിശുദ്ധ ബാവയുടെ തിരുശേഷിപ്പുമൂലം ഈ ദേശത്തെ അനുഗ്രഹിക്കട്ടെയെന്നു പ്രാര്‍ഥിക്കുന്നു. തിരുശേഷിപ്പു സ്ഥാപനം ഒരു മഹാ സംഭവമാക്കിത്തീര്‍ക്കുവാന്‍ ജാതിമതഭേദമന്യേ ഈ ദേശവാസികളെല്ലാവരുടെയും സാനിധ്യസഹായസഹകരണങ്ങള്‍ സാദരം ക്ഷണിക്കുന്നു.
                                                                                   
ചാപ്പല്‍ വികാരി, സഖറിയാ ആലുക്കല്‍ റമ്പാന്‍